തന്റെ പേര് പറഞ്ഞു പല സ്ഥലങ്ങളിലും വ്യാജ പിരിവും തട്ടിപ്പും നടത്തുന്നതായി ഉസ്താദ് നൗഷാദ് ബാഖവി
കൊല്ലം ജില്ലയിൽ സ്നേഹ സാഗരം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ആതുരാലയം നടത്തുന്ന വ്യക്തിയാണ് ബാഖവി എന്നാൽ അതിന്റെ പേരിൽ വ്യാപകമായ പിരിവുകൾ ഒന്നും തന്നെ ഇത് വരെ നടത്തിയിട്ടില്ല. വ്യക്തിപരമായി അറിയുന്ന കൂട്ടുകാരിൽ നിന്നും സ്നേഹിതരിൽ നിന്നും ഉസ്താദ് നേരിട്ട് ചോദിച്ചു വാങ്ങിയുള്ള സാമ്പത്തികം കൊണ്ടും തന്റെ സ്വന്തം സമ്പത്തു കൊണ്ടും മാത്രമാണ് ഇതിന്റെ പ്രവർത്തനങ്ങൾ നാളിതുവരെ നടന്നുപോകുന്നത് എന്നാൽ ഇപ്പോൾ അതിന്റെ പേരിലും വ്യാജ പിരിവുകൾ നടക്കുന്നതായിട്ട് അറിഞ്ഞു.
അതുകൂടാതെ ഉസ്താദ് എഴുതി നൽകിയ തകിടും കൂടുമാണ്, വീട്ടിലൊട്ടിക്കുന്ന സ്റ്റിക്കറാണ് എന്നൊക്കെ പറഞ്ഞും തട്ടിപ്പുകൾ നടക്കുന്നു . കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് കരുവാ എന്ന സ്ഥലത്തെ റഫീഖ് എന്ന ചെറുപ്പക്കാരൻ ഇതിന്റെ പ്രധാന കണ്ണിയാണ് . പല പ്രാവശ്യവും ചെയ്യരുത് എന്ന് പറഞ്ഞ വിലക്കിയിട്ടും അവൻ അത് തുടരുകയാണ് . ഒറ്റപ്പെട്ട വീടുകളിലെ പാവപ്പെട്ട അമ്മമാരെയും സഹോദരങ്ങളെയും പറഞ്ഞു ഭലിപ്പിച്ചു അവരിൽ നിന്നും സമ്പത്തുകൾ തട്ടിയെടുക്കുന്ന അനേകം പേർ ഇന്ന് പൊട്ടിമുളച്ചിട്ടുണ്ട് .
അതുപോലെ പ്രഭാഷണത്തിന്റെ തീയതി വാങ്ങി നൽകാം എന്നും പറഞ്ഞും കുറെ ചെറു സംഘങ്ങൾ വന്നിട്ടുണ്ട് .. ഇതിലൊന്നും ജനങ്ങൾ വഞ്ചിതരാകരുതെന്നു ഉസ്താദ് അറിയിച്ചു . തനിക്കു ഇതിലൊന്നും യാതൊരു പങ്കുമില്ലെന്നും ഉസ്താദ് അറിയിച്ചു .
ഇനിയെങ്കിലും ബുദ്ധിയും വിവേകവുമുള്ള ഒരു മുസ്ലിമും ഇത്തരം കപടന്മാരിൽ പെട്ട് പോകരുതെന്നും ഇതിനാൽ അറിയിക്കുന്നു